y

തൃപ്പൂണിത്തുറ: പത്രപ്രവർത്തകനും അഭിനേതാവുമായ പി.ആർ. പുഷ്പാംഗദന്റെ കവിതാ സമാഹാരമായ 'ഉപ്പിടാത്ത കഞ്ഞി’ കവി പവിത്രൻ തീക്കുനി തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷിന് നല്കി പ്രകാശനം ചെയ്തു. ഭാഷാസമ്മാൻ പുരസ്കാര ജേതാവ് ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. കവയത്രി സലില മുല്ലൻ അദ്ധ്യക്ഷയായി. കവി അനിൽ മുട്ടാർ പുസ്തകം പരിചയപ്പെടുത്തി. എ.കെ. ദാസ്, ടി.ആർ. ദേവൻ, സി.ബി. വേണുഗോപാൽ, എ.ആർ. പ്രസാദ്, കവി എം.പി. വേണു വൈറ്റില, പി.ആർ. പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ജ്യോതിർമയി പ്രവീൺ നൃത്താവിഷ്കാരം നടത്തി. പി.കെ. അജയൻ, ശ്രീജഅജയൻ എന്നിവർ നാടകം അവതരിപ്പിച്ചു.