congress-prathikshedham-
എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം .എ.ഐ.സി.സി മെമ്പർ ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.സി.സി മെമ്പർ ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അദ്ധ്യക്ഷനായി. എറണാകുളം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, പിറവം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.സി. ജോസ്, വിൽ‌സൺ കെ. ജോൺ, കൂത്താട്ടുകുളം നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, സി.എ. തങ്കച്ചൻ, ബേബി കീരാംതടം, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ബോബൻ വർഗീസ്, ബേബി തോമസ്, സജി മാത്യു, ജോമി പ്ലാത്തോട്ടം, തോമസ് ജോൺ, ജിജോ ടി.ബേബി, മർക്കോസ് ഉലഹന്നാൻ, ജോൺ ഇരട്ടിയാനി, ലിസി ജോസ്, ടി.എസ്. സാറ, മരിയ ഗോരത്തി തുടങ്ങിയവർ പ്രസംഗിച്ചു.