
കൊച്ചി: സ്‌കൂൾ പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി എറണാകുളം അങ്കമാലി മേജർ അതിരൂപത സമിതി ആവശ്യപ്പെട്ടു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ലഹരിഉപയോഗം തടയാൻ അധികൃതർ തയ്യാറാകണം. മദ്യ, ലഹരി മാഫിയകളെ സഹായിക്കുന്ന സർക്കാർ ഗുരുതര തെറ്റാണ് ചെയ്യുന്നതെന്നും പറഞ്ഞു. ക്രിസ്മസ്-പുതുവത്സരാഘോഷം അതിരൂപത ആനിമേറ്റർ സിസ്റ്റർ മരിയൂസ
ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോയ്‌സി കാരൾ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ജോസ് പടയാട്ടി, ജോൺസൺ പാട്ടത്തിൽ, ചെറിയാൻ മുണ്ടാടൻ, കെ.വി.ജോണി തുടങ്ങിയവർ പ്രസംഗിച്ചു.