ആലുവ: ചാലക്കൽ തുമ്പിച്ചാൽ ഫെസ്റ്റിൽ ആവേശത്തിരയിളക്കം. ക്രിസ്മസ് രാവിൽ ടിമ്പാൻസ്റ്റ നയിച്ച ഡി.ജെ ആസ്വദിക്കാനായി ആയിരങ്ങളെത്തി. പ്രകൃതിദത്ത തടാകമായ തുമ്പിച്ചാലിന് ചുറ്റും 600 ഓളം നക്ഷത്രങ്ങൾക്കൊപ്പം മരങ്ങളിലും മതിലുകളിലും വർണ ലൈറ്റുകളും മിഴി തുറന്നത് സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയായി. താടകത്തിനും ചുറ്റും നിന്നാണ് ആളുകൾ ഡി.ജെ ആസ്വദിച്ചത്. പുതുവർഷത്തെ സ്വീകരിക്കാൻ 11 ദിവസം നീണ്ടുനിൽക്കുന്ന തുമ്പിച്ചാൽ ഫെസ്റ്റ് കഴിഞ്ഞ 21 നാണ് ശനിയാഴ്ച തുടങ്ങിയത്. 31 ന് രാത്രിയാണ് സമാപനം. തുമ്പിച്ചാൽ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാം തവണയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.