nss
ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സഹവാസ ക്യാമ്പിന്റെ ഭാഗമായി പറവൂർ കവലയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ നൃത്താവിഷ്കാരം

ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് യുവധ്വനി സപ്തദിന സഹവാസ ക്യാമ്പ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പറവൂർ കവലയിൽ ലഹരി വിരുദ്ധ നൃത്താവിഷ്കാരം സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ ഷെമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സെസ് ഓഫീസർ കെ.ജെ. ധന്യ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ വി.ടി. റോസ് മിനി, അസി. പ്രോഗ്രാം ഓഫീസർ ബിന്ദു ആന്റണി എന്നിവർ സംസാരിച്ചു.