 
പറവൂർ: നന്ത്യാട്ടകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെയർമാനും എസ്.എൻ.വി സ്കൂൾ മാനേജറുമായ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മറാം അദ്ധ്യക്ഷനായി. ഡോ. മഞ്ജു, എസ്.എൻ.വി സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.