പറവൂർ: ഡോ. ബി.ആർ. അബേദ്കർക്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവഹേളിച്ചതിനെതിരെ കെ.എസ്.കെ.ടി.യു പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.കെ. രഘു അദ്ധ്യക്ഷനായി. സെക്രട്ടറി എ.ബി. മനോജ്, ടി.എസ്. രാജൻ, കെ.ടി. ഭഗവാൻ, എൻ.എസ്. മനോജ്, ശാന്തിനി ഗോപകുമാർ എന്നിവർ സംസാരിച്ചു.