വൈപ്പിൻ: സാഹിത്യനായകൻ എം.ടിക്ക് ആദരാജ്ഞലികൾ അർപ്പിച്ചും 20 വർഷം മുൻപ് നടന്ന സുനാമി ദുരന്തത്തെ അനുസ്മരിച്ചും ചെറായി ബീച്ച് ടൂറിസം മേളക്ക് തുടക്കമായി. മുൻമന്ത്രി എസ്. ശർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 6ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, എ.പി. പ്രനിൽ, എം.ബി. ഷൈനി, കെ.ആർ. സുഭാഷ്, ഡോ. കെ.കെ. ജോഷി, ഇ.സി. ശിവദാസ്, കെ.കെ. വേലായുധൻ, അഡ്വ. സുനിൽ ഹരീന്ദ്രൻ, കെ. ഗോപാലൻ, എ.കെ. മോഹനൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിക്കും. കൈകൊട്ടികളി മത്സരങ്ങളും അരങ്ങേറും.
28ന് വൈകീട്ട് 6ന് ഡാൻസ് ഫെസ്റ്റ്, 29ന് വൈകീട്ട് 6ന് വരയും പാട്ടും, ഡി.ജെ. 30ന് വൈകീട്ട് 6ന് വയനാട് കലാകാരന്മാരുടെ ഗദ്ദിക, 7ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, 31ന് വൈകീട്ട് 5ന് സമാപന സമ്മേളനത്തിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, രമണി അജയൻ, ലതിക സുഭാഷ്, വി.ബി. സേതുലാൽ, രാധിക സതീഷ് എന്നിവരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സംസാരിക്കും. രാത്രി 9ന് ഗാനമേള, രാത്രി 12ന് പുതുവത്സരത്തെ വരവേറ്റ് കൊണ്ടുള്ള വർണ്ണമഴയോടെ മേളക്ക് സമാപനമാകും.
പത്രസമ്മേളനത്തിൽ രമണി അജയൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ, വി.ബി. സേതുലാൽ എന്നിവർ പങ്കെടുത്തു.