rod
കിഴക്കമ്പലം പഞ്ചായത്ത് 8-ാം വാർഡിലെ എരപ്പുംപാറ ആഞ്ഞിലിചുവട് റോഡ് പുനർനിർമ്മാണത്തിന്റെ ജനകീയ ഉദ്ഘാടനം

കിഴക്കമ്പലം: പുനർ നിർമാണം കോടതി കയറിയ റോഡിന് ഒടുവിൽ ശാപമോക്ഷം. കിഴക്കമ്പലം പഞ്ചായത്ത് 8-ാം വാർഡിലെ എരപ്പുംപാറ ആഞ്ഞിലിചുവട് റോഡിന്റെ ബി.എം ബി.സി ടാറിംഗ് പ്രവൃത്തിയുടെ ജനകീയ ഉദ്ഘാടനം നടത്തി. വർഷങ്ങളായി തകർന്ന് തരിപ്പണമായ റോഡ് ആധുനിക നിലവാരത്തിൽ 7 മീറ്റർ വീതിയിൽ 1.3 കിലോമീറ്റർ ദൂരമാണ് ടാറിംഗ് പൂർത്തിയാക്കുന്നത്. പെരുമ്പാവൂർ നിന്ന് കിഴക്കമ്പലം ഭാഗത്തേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്. 5 മീറ്റർ വീതിയിൽ നിർമ്മാണം പൂർത്തിയാക്കാൻ പഞ്ചായത്ത് ഫണ്ടും 2 മീറ്റർ നിർമ്മാണത്തിന് ട്വന്റി 20യുമാണ് തുക ചെലവഴിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ബിന്ദു, ബ്ളോക്ക് പഞ്ചായത്ത് അംഗം ലാലൻ കെ. മാത്യൂസ് എന്നിവർ സംബന്ധിച്ചു.