chendamangalam-jn
ചേന്ദമംഗലം കവലയിൽ ടൈൽസ് വിരിക്കുന്നു

പറവൂർ: ചേന്ദമംഗലം സിഗ്നൽ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം ഒരുമാസം കഴിഞ്ഞിട്ടും പൂർത്തിയായില്ല. കഴിഞ്ഞ മാസം 26നാണ് ചേന്ദമംഗലം, കരിമ്പാടം ഭാഗത്തേയ്ക്കുള്ള റോഡ് പൂർണമായും അടച്ച് നിർമ്മാണം ആരംഭിച്ചത്. 25 ദിവസത്തിനകം പൂർത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. കലുങ്കിന്റെ നിർമ്മാണം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അനുബന്ധ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. ടൈൽ വിരിക്കുന്ന ജോലികൾ ഇന്നലെയാണ് തുടങ്ങിയത്. ടൈൽസ് വിരിച്ച ഭാഗങ്ങളിൽ കോൺക്രീറ്റിംഗ് ഇന്ന് നടക്കും. ഇതോടെ നിർമ്മാണം പൂർത്തിയാകും. എന്നാൽ റോഡ് തുറക്കാൻ ഇനിയും ഏഴ് ദിവസമെടുക്കും. വ്യാപാരികൾ, രാഷ്ട്രീയ പാർട്ടികൾ നിർമ്മാണം വൈകിയതിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനാൽ കഴിയുന്നത്ര വേഗം തുറക്കാനാണ് പൊതുമരമാത്ത് വകുപ്പിന്റെ തീരുമാനം.

ചേന്ദമംഗലം കലവ പറവൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടംഅടച്ചിട്ടിരിക്കുന്നത് ഇവിടെ നിന്ന് ചേന്ദമംഗലം ഭാഗത്തേയ്ക്കുള്ള റോഡ് കൊടുങ്ങല്ലൂർ, മാള ഭാഗത്ത് നിന്ന് തിരക്കില്ലാതെ എറണാകുളത്തേയ്ക്കുള്ള വാഹന യാത്രക്കാർ ചേന്ദമംഗലം വഴിയാണ് പോകുന്നത് റോഡ് അടച്ചതോടെ ഫയർസ്റ്റേഷൻ റോഡ് വഴി വെടിമറയിലെത്തി തിരിഞ്ഞുവേണം പറവൂ‌ർ നഗരത്തിലെത്താൻ ഇതോടെ വർദ്ധിക്കുന്നത് രണ്ടര കിലോമീറ്റർ യാത്ര.