school
കുമ്മനോട് ഗവ. യു.പി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് നടനും സംവിധായകനുമായ സതീഷ് പി.ബാബു ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് നടനും സംവിധായകനുമായ സതീഷ് പി. ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.എം. മേരി, എസ്.എം.സി ചെയർമാൻ ഷഫീക് തേക്കലക്കുടി, അദ്ധ്യാപകരായ സൂസൻ അലക്സാണ്ടർ, ആർ. മഞ്ജു, ടി.ജി. മീര, എം.പി.ടി.എ അംഗങ്ങളായ ഇ.എ. റസിയ, അൻസിയ അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്ന് ഈ പദ്ധതിക്കായി തിരഞ്ഞെടുത്ത 10 യു.പി സ്‌കൂളുകളിൽ ഒന്നാണ് കുമ്മനോട്.