പെരുമ്പാവൂർ: വല്ലം ജംഗ്ഷനിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശക്തി സിംഗ് ആര്യക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കത്ത് നൽകി. ശബരിമല തീർത്ഥാടനവും ക്രിസ്മസ് പുതുവത്സര അവധി ദിനങ്ങളുമായും ബന്ധപ്പെട്ടാണ് വല്ലം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. വല്ലം ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ ഫെയ്സ് വല്ലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് .