sndp
എസ്.എൻ.ഡി.പി യോഗം പനിച്ചയം ശാഖയുടെ കീഴിലുള്ള ഗുരു നിവാസ് കുടുംബ യോഗത്തിന്റെ വാർഷികം ശാഖാ പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം പനിച്ചയം ശാഖയുടെ കീഴിലുള്ള ഗുരു നിവാസ് കുടുംബ യോഗത്തിന്റെ 23-ാമത് വാർഷികം ശാഖാപ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.എ. രാജന്റെ വസതിയിൽ നടന്ന യോഗത്തിൽ ശാഖ സെക്രട്ടറി ഇൻ ചാർജ് കെ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. ഗുരുകുലം സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് മുഖ്യാതിഥിയായി. ഷാജി പഴയിടം മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. സുകുമാരൻ, കുഞ്ഞുപെണ്ണ് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ്‌ പി.എ. മോഹനൻ, ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ സഹകാരി പി.കെ. ഷിജു, കുടുംബയോഗം കൺവീനർ ബോസ്, ശാഖ കമ്മിറ്റി അംഗം മനോജ്‌, കെ.കെ. കാർത്തികേയൻ, ഇന്ദിര ബാബു, അജിത പ്രസന്നൻ എന്നിവർ സംസാരിച്ചു