
അങ്കമാലി: വിപഞ്ചിക സാഹിത്യവേദിയുടെയും കാര്യവിചാര സദസിന്റെയും നേതൃത്വത്തിൽ 27 ന് വൈകിട്ട് 5 ന് അങ്കമാലി രുഗ്മിണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ എം.ടി അനുസ്മരണവും എം.ടിക്കുള്ള പുസ്തക സമർപ്പണവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സതീഷ് മാമ്പ്ര അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്രിസ്റ്റഫർ കോട്ടയ്ക്കലിന്റെ 'ഫെർണാണ്ടസിന്റെ പരിവർത്തനങ്ങൾ” എന്ന നോവലിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ ഫാ. അനിൽ ഫിലിപ്പ് ആദ്യപ്രതി മുൻ മന്ത്രി ജോസ് തെറ്റയിൽ നൽകി പ്രകാശനം നടത്തും. ജോംജി ജോസ് എം.ടി. അനുസ്മരണ പ്രഭാഷണം നടത്തും. പുസ്തക പരിചയപ്പെടുത്തി കെ.പി. ഗോവിന്ദൻ സംസാരിക്കും.