കൊച്ചി: മലയാളഭാഷയുടെ യശസുയർത്തിയ അനുഗ്രഹീത എഴുത്തുകാരൻ എം.ടിയുടെ വിയോഗത്തിൽ കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് ബാവ അനുശോചിച്ചു. മലയാളഭാഷയ്ക്കും സാംസ്‌കാരിക ജീവിതത്തിനും എം.ടി. വാസുദേവൻ നായർ നൽകിയ സംഭാവനകൾ എന്നും നക്ഷത്രശോഭയോടെ തിളങ്ങും. ഓരോ മലയാളിക്കും അഭിമാനമായിരുന്നു എം ടി യുടെ വാക്കും ചിന്തയുമെന്നും അദ്ദേഹം പറഞ്ഞു.