y
പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് 'ജലം ജീവിതം' പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ നൃത്ത ശില്പം

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി 'ജലം ജീവിതം' നൃത്തശില്പം സംഘടിപ്പിച്ചു. അമൃത മിഷനുമായി സഹകരിച്ച് ചൂരക്കാട് നഗരസഭ കോംപ്ളക്സിലാണ് നാല്പതോളം വരുന്ന എൻ.എസ്.എസ് വാളണ്ടിയർമാർ നൃത്തശില്പം ഒരുക്കിയത്. ജലസുരക്ഷാ അവബോധം ജനങ്ങളിലേക്ക് എത്തിക്കാൻ ജല ഘോഷയാത്രയും നടത്തി. നഗരസഭകൗൺസിലർ കെ.ആർ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഡി. സവിത, അദ്ധ്യാപിക കെ.ബെറ്റി, പ്രശോഭ് എന്നിവർ പങ്കെടുത്തു.