കൊച്ചി: ലോകമാകെ മലയാളത്തിന്റെ യശസുയർത്തിയ മഹാപ്രതിഭയായിരുന്നു എം. ടി. വാസുദേവൻ നായരെന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ഓരോ മലയാളിയുടെയും സാഹിത്യ അഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി മഹനീയമായ പങ്കാണ് വഹിച്ചതെന്നും ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.