കുമ്പളങ്ങി: ഇല്ലിക്കൽ ദേവസ്വം യോഗം അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഇന്ന് രവിലെ എട്ടിന് 'വരാഹാവതാരം" പാരായണം, പ്രത്യേക പൂജകൾ, നാളെ ഉച്ചയ്ക്ക് ഡോ. പള്ളിക്കൽ മണികണ്ഠന്റെ ഭാഗവത കഥാപ്രവചനം, 29ന് പതിവുപൂജകൾക്കു പുറമേ 11.30ന് ഉണ്ണിയൂട്ട്, 30ന് രാവിലെ പത്തിന് കാളിയമർദ്ദനം, അക്രൂരദൗത്യം, കംസവധം, കാർത്യായനീപൂജ, നവഗ്രഹപൂജ, പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന.
31ന് ഉച്ചയ്ക്ക് സ്വയംവരസദ്യ, 5ന് സർവൈശ്വര്യപൂജ, ഒന്നിന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, പാനകനിവേദ്യം, ഉച്ചപ്പൂജ, പ്രസാദമൂട്ട്, രണ്ടിന് രാവിലെ 9.30ന് സ്വർഗാരോഹണപൂജ, ഉച്ചകഴിഞ്ഞ് നാരായണീയസദ്യ.
12, 13 തീയതികളിൽ തിരുവാതിര മഹോത്സവം. 12ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം എട്ടങ്ങാടി നിവേദ്യം, 11ന് പാതിരാപ്പൂ ചൂടൽ, 13ന് ഉച്ചയ്ക്ക് 12ന് ആതിരഊട്ട്, വൈകിട്ട് തിരുവാതിരകളി.