അങ്കമാലി: നായത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ് കെയർ കനിവ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ നഗരസഭ 15, 17 വാർഡുകളിലെ കിടപ്പ് രോഗികൾക്കും ചികിത്സയിലുള്ളവർക്കും ക്രിസ്തുമസ് ദിനത്തിൽ വീടുകളിലെത്തി കേക്ക് വിതരണം ചെയ്തു. റെഡ് കെയർ പ്രസിഡന്റ് ടി.വൈ. ഏല്യാസ്,​ സെക്രട്ടറി ജിജോ ഗർവാസീസ്,​ ജോ. സെക്രട്ടറി വി.കെ. രാജൻ,​ നഗരസഭ കൗൺസിലർ രജിനി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് വിതരണം നടത്തിയത്