കൊച്ചി: ഗുരു ഗോവിന്ദ്‌സിംഗിന്റെ മക്കളായ ബാബ സരാവർസിംഗ്, ഫത്തേസിംഗ് എന്നിവരുടെ വീര ബലിദാന സ്മരണാചരണം ബി.ജെ.പിയുടെ ആഭമുഖ്യത്തിൽ നടത്തി. തേവര പെരുമാനൂർ ഗുരുദ്വാരയിൽ കീർത്തൻ ഹസേരി രാഗി ബായി ഗുരുപ്രീത് സിംഗിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി.
ശ്രീ ഗുരുസിംഗ് സഭ കൊച്ചി അദ്ധ്യക്ഷൻ അവതാർ സിംഗ് ചാൻഡോക്ക്, സുരേന്ദർ സിംഗ് സേത്തി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ . കെ. എസ്. ഷൈജു, വൈസ് പ്രസിഡന്റ് കൗൺസിലർ അഡ്വ. പ്രിയ പ്രശാന്ത്, സംസ്ഥാനസമിതി അംഗം സി. ജി. രാജഗോപാൽ, ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ. അനൂപ്കുമാർ, യുവമോർച്ച സംസ്ഥാന സമിതി അംഗം എൻ.ജെ. അശ്വിൻ എന്നിവർ പ്രസംഗിച്ചു.