വൈപ്പിൻ: അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചതിനെ തുടർന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൽ ബാലമുരളീകൃഷ്ണ (26), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (24), മഠത്തിങ്കൽ അതുൽ കൃഷ്ണൻ (32), മാടാറക്കൽ വീട്ടിൽ ആകാശ് (20) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാത്രി ഞാറക്കൽ വാലക്കടവ് ഭാഗത്താണ് അടിപിടി ഉണ്ടായത്. കളത്തിപ്പറമ്പിൽ അൻസൺ (36) സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 22 ന് മരിച്ചു.
ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.എസ്. സനീഷ്, എ.എസ്.ഐ ആന്റണി ജെയ്‌സൻ, സീനിയർ സി.പി.ഒ എ.യു. ഉമേഷ്, സി.പി.ഒമാരായ ആന്റണി ഫ്രെഡി ഫെർണാണ്ടസ്, കെ.എ. അനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.