
കൊച്ചി: ഇന്തോ ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ഡിസംബർ 31 മുതൽ 2025 ജനുവരി രണ്ട് വരെ നടക്കും. 86 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 35 ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 204 രൂപ മുതൽ 215 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 69 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 69ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ആര്യമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ.