malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ഉപഭോക്തൃ പങ്കാളിത്തത്തിൽ ശ്രദ്ധേയമാകുന്നു. ജനുവരി 12 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ഡയമണ്ടിന്റെ മൂല്യത്തിൽ 25 ശതമാനം വരെ ഇളവും പഴയ മൈൻ വജ്രാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ 100 ശതമാനം മൂല്യവും ബൈബാക്ക് ഗ്യാരണ്ടിയും ഉറപ്പാണ്. ആഭരണങ്ങൾക്ക് 100 ശതമാനം എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് ഏർപ്പെടുത്തിയ ആദ്യ ജുവലറിയാണ് മലബാർ ഗോൾഡ്.

ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുതാര്യതയും ഗുണമേന്മയും നിലനിർത്തി ഏറ്റവും പ്രിയപ്പെട്ട ജുവലറിയാകാൻ മലബാർ ഗോൾഡിന് കഴിഞ്ഞെന്ന് ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.