മൂവാറ്റുപുഴ: നഗരത്തിൽ കുടിവെള്ള വിതരണം താറുമാറായി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാതെ വാട്ടർഅതോററ്റി ഉദ്യോഗസ്ഥർ. പൊതുജനങ്ങളും ജനപ്രതിനിധികളും നിരന്തരം പരാതി നൽകുകയും പ്രതിഷേധിച്ചിട്ടും ഒരു നടപടികളും സ്വീകരിക്കാൻ അധികൃതകർ തയ്യാറായിട്ടില്ല. നഗരത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതും പതിവാണ്. നിലവിൽ മൂവാറ്റുപുഴ ഡിവിഷനിൽ അസിസ്റ്റന്റ് എൻജിനിയറും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറും ഇല്ലെന്നാണ് അറിയുന്നത്. ഈ ഉദ്യോഗസ്ഥരെ നിയമിച്ചാൽ ചെയ്താൽ മാത്രമെ പരാതിക്ക് പരിഹാരം ഉണ്ടാക്കുവാൻ കഴിയൂ. വാഴക്കുളം അസിസ്റ്റൻന്റ് എക്സിക്യുട്ടിവ് എൻജിനിയർക്കും ഇലഞ്ഞി അസിസ്റ്റൻഡ് എൻജിനിയർക്കുമാണ് നിലവിൽ മൂവാറ്റുപുഴ ഡിവിഷന്റെ ചാർജ് നൽയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള വാട്ടർ അതോറിറ്റി വിവിധ ഡിവിഷനുകളിലായി 14 പേരെ നിയമിച്ചെങ്കിലും മൂവാറ്റുപുഴ ഡിവിഷനെ പരിഗണിച്ചില്ല. കടാതി, വെള്ളൂർക്കുന്നം, കിഴക്കേക്കര തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് മുന്നിലും ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ക്ഷേത്രത്തിന് മുന്നിലൂടെ വെള്ളം ഒഴുകുന്നതിനാൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും ദുരിതമാണ്.
നഗരസഭ കൗൺസിലർമാരും മറ്റ് ജനപ്രതിനിധികളും പ്രശ്ന പരിഹാരത്തിനായി വാട്ടർ അതോറിറ്റി അധികൃതരെ സമീപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും പരിഹാരം കാണാമെന്ന പാഴ് വാക്കല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനം നടത്തണം. നഗരത്തിലെ കുടിവെള്ള വിതരണ പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം കണ്ടെത്തണം. അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കും
ജോൺകുര്യാക്കോസ്
ചെയർമാൻ
വിദ്യാഭ്യാസ ഉപസമിതി
നഗരസഭ