
കാലടി: അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് വേണ്ടി മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൈജി ബിജു അദ്ധ്യക്ഷയായി. 13 വികസന വിഷയ ഗ്രൂപ്പുകളായാണ് ചർച്ചകൾ നടന്നത്. സ്പിൽ ഓവർ പദ്ധതികളും അടുത്ത സാമ്പത്തിക പദ്ധതികളും ചേർന്നുള്ള പദ്ധതിക്ക് വർക്കിംഗ് ഗ്രൂപ്പ് അംഗീകാരം നൽകി.