തൃപ്പൂണിത്തുറ: തിരുവാങ്കുളം മാമല മുരിയമംഗലം ശ്രീനരസിംഹസ്വാമി - ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത മഹാസത്രത്തിനു ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മറ്റി അറിയിച്ചു. മഹാസത്രം നാളെ വൈകിട്ട് 5ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ആയിരം പേർക്ക് ഇരിക്കാവുന്ന പന്തൽ, യജ്ഞവേദി, ഊട്ടുപുര, എക്സിബിഷൻ ഹാൾ, കുടിവെള്ള വിതരണം തുടങ്ങിയവയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനു സമീപം വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സത്രദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉണ്ടായിരിക്കും. മഹാസത്രം ജനുവരി 7ന് സമാപിക്കും.