കാലടി: നീലീശ്വരം ഗവ. എൽ.പി. സ്കൂൾ പ്ലാറ്റിനം ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി - അദ്ധ്യാപക യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് സ്കൂളിൽ നടക്കും. വിരമിച്ച അദ്ധ്യാപകർക്ക് മെമന്റൊ നൽകി ആദരിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.എൽ. പ്രദീപും ജനറൽ കൺവീനറും ഹെഡ്മിസ്ട്രസുമായ കെ.വി. ലില്ലിയും പറഞ്ഞു.