വൈപ്പിൻ: ചെറായിലെ മക്കളില്ലാതെ തനിച്ചുതാമസിക്കുന്നവർ, കിടപ്പു രോഗികൾ, വികലാംഗർ, വിധവകൾ, സാധാരണക്കാർ എന്നിവരുടെ വീടുകളിൽ ഇക്കുറിയും ക്രിസ്‌മസ് കേക്കുകളെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ പി.എ. നോബൽ കുമാറാണ് 40 വീടുകളിൽ കേക്കുകൾ എത്തിച്ചത്.
അതിരാവിലെ വീടുകൾക്ക് മുന്നിൽ കേക്ക് വച്ച് തിരിച്ചുപോകുന്നത് നാലുവർഷമായി നോബലിന്റെ പതിവാണ്. ചെറുതാണെങ്കിലും തന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് നകുന്നതാണ് സന്തോഷമെന്ന് നോബൽ പറഞ്ഞു. വിഷു, ഓണം, സ്‌കൂൾ തുറക്കൽ സമയങ്ങളിലും സാധാരണക്കാർക്ക് നോബൽ സഹായം നൽകാറുണ്ട്.