unic2

കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്‌.ഐ) പുതിയ ഒ.ബി.ഡി 2 ബി പാലിക്കുന്ന യൂണികോൺ ബൈക്ക് അവതരിപ്പിച്ചു. റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹൈടെക് സവിശേഷതകൾ സജ്ജീകരിച്ച ബൈക്കുകളാണിത്.

പുതിയ 2025 മോഡൽ പുതുതലമുറ ഉപഭോക്താക്കളിലേക്ക് യൂണികോണിന്റെ ആകർഷണം വിപുലീകരിക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സുസുമു ഒട്ടാനി പറഞ്ഞു. ഇന്ത്യയിലെ പ്രീമിയം സഞ്ചാര വിഭാഗത്തിൽ ഹോണ്ട യൂണികോൺ എല്ലായ്‌പ്പോഴും മുൻനിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് ഗുണനിലവാരം, വിശ്വാസ്യത, സുഖം എന്നിവയുടെ പര്യായമായി മാറുന്നു.ഹോണ്ടയുടെ തെളിയിക്കപ്പെട്ട എൻജിനീയറിംഗിനെ സമന്വയിപ്പിക്കുന്നതാണ് പുതിയ ബൈക്കെന്ന് ഹോണ്ട ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത മൂല്യമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ യൂണികോൺ

കാലാതീതമായ ഡിസൈൻ

നൂതന സാങ്കേതികവിദ്യ

സമാനതകളില്ലാത്ത ഈട്

എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു

ക്രോം അലങ്കാരങ്ങളോടുകൂടിയ ഓൾഎൽ.ഇ.ഡി ഹെഡ്‌ലാമ്പ്

മൂന്നു നിറങ്ങളിൽ ലഭ്യം

ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ

സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ

ഇക്കോ ഇൻഡിക്കേറ്റർ

സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാൻ പോർട്ട്

162.71സി.സി, സിംഗിൾസിലിണ്ടർ, ഫ്യൂവൽ ഇഞ്ചക്റ്റഡ് എൻജിൻ

5 സ്പീഡ് ഗിയർബോക്‌സ്

2024 ഹോണ്ട യൂണികോണിന്റെ എക്‌സ് ഷോറൂം വില

1,19,481 രൂപ മുതൽ