ola2
ഒല

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി രാജ്യത്താകെ ഒല പുതിയ 3200 സ്റ്റോറുകൾ തുറന്നു. ഇതോടെ സ്റ്റോറുകളുടെ എണ്ണം 4000 ആയി. പുതുതായി രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും സ്റ്റോറുകൾ തുറക്കുകയാണ്. സ്‌റ്റോറുകൾക്കൊപ്പം സർവിസ് സെന്ററുകളുമുണ്ട്. എറണാകുളം കരിങ്ങാച്ചിറയിലും സ്റ്റോർ തുറന്നു.

എസ് വൺ മോഡലുകൾക്ക് 25,000 രൂപ വരെ ഇളവുണ്ടാകും. ഒല എസ്. വൺ എക്‌സിന് 7,000 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 5,000 രൂപ ഉൾപ്പെടെ 18,000 രൂപയുടെ അനുകൂല്യങ്ങൾ എസ് വൺ എക്‌സ് വിഭാഗത്തിൽ നേടാം.

സ്റ്റോറുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 24 ഗോൾഡ് പ്ലേറ്റ് എലമെന്റുകളുമായി ഒല എസ് വൺ പ്രൊ സോന കൂടി പുറത്തിറക്കി. പ്രിമിയം യാത്രാനുഭവം നൽകുന്ന സോനയിൽ മൂവ് ഒ.എസ് ആൻഡ്രോയ്ഡ് ഡാഷ്‌ബോർഡ് പ്രവർത്തിക്കുന്നു. മൂവ് ഒ.എസ് 5ൽ ഗ്രൂപ്പ് നാവിഗേഷൻ, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, റോഡ് ട്രിപ്പ് മോഡ്, സ്മാർട്ട് ചാർജിംഗ്, സ്മാർട്ട് പാർക്ക്, ടി.പി.എം.എസ് അലർട്ട് തുടങ്ങിയവ സാദ്ധ്യമാണ്. 39,999 രൂപയിൽ തുടങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളായ ഒല ഗിഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.