കോതമംഗലം: എം.ടി. വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എ. സോമൻ അദ്ധ്യക്ഷനായി. ദീപു ശാന്താറാം, പി.സി. പ്രകാശ്, സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.