p

എം.സി.സി നീറ്റ് പി.ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള മൂന്നാം റൗണ്ട് ഓപ്ഷൻ നൽകൽ ജനുവരി ഒന്നു വരെ. എം.ഡി, എം.എസ്, ഡി.എൻ.ബി കോഴ്‌സുകളിലേക്കാണ് പ്രവേശനം. ജനുവരി നാലിന് ഫലം പ്രസിദ്ധീകരിക്കും. ജനുവരി 6- 13 നകം പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യണം. നാലു റൗണ്ട് കൗൺസലിംഗ് പ്രക്രിയകളുണ്ട്.

26168 എം.ഡി, 13649 എം.എസ്, 922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് കൗൺസലിംഗ്. ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും അഖിലേന്ത്യാ ക്വോട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്. www.mcc.nic.in.

വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ, സ്വാശ്രയ/ സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്ക് സംസ്ഥാനതലത്തിൽ പ്രവേശന പരീക്ഷ മേധാവികൾ നടത്തുന്ന മൂന്നാം റൗണ്ട് കൗൺസലിംഗ് തീയതി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ മൂന്നാം റൗണ്ട് കൗൺസലിംഗിനുശേഷം പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള മാനേജ്മെന്റ്, എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള മൂന്നാം റൗണ്ട് കൗൺസലിംഗിനെക്കുറിച്ചറിയാൻ www.tnhealth.in.gov.in,www.tnmedicalselection.net സന്ദർശിക്കുക.

കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെരിറ്റ്, എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗൺസലിംഗിനെക്കുറിച്ചറിയാൻ www.cee.kerala.gov.in, പുതുച്ചേരി www.centacpuducherry.in, കർണ്ണാടക www.kea.kar.nic.in.