
കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സർദാർ പട്ടേൽ സഭാഗൃഹത്തിൽ 30ന് വൈകിട്ട് 4.30 ന് ഡോ. കെ.എം. മുൻഷി അനുസ്മരണ പ്രഭാഷണം നടക്കും. എൻ.ഐ.ടി.ടി.ഇ വിദ്യാഭ്യാസ ട്രസ്റ്റ് ഡയറക്ടർ ഡോ. സന്ദീപ് ശാസ്ത്രി ക്ലാസെടുക്കും. ഭാവിയിലെ സാദ്ധ്യതകൾ മുൻനിറുത്തിയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ഉണ്ടാകും. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രംചെയർമാൻ സി. എ. വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ ഇ. രാമൻകുട്ടി, സെക്രട്ടറി സി. എ. കെ. ശങ്കരനാരായണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.