temple
കാരമല പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പ്രധാന വാതിൽ സമർപ്പണ ചടങ്ങ്

കൂത്താട്ടുകുളം: കാരമല പൂതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പ്രധാന വാതിൽ സമർപ്പണം കാരമല പുളിയംമാക്കിൽ പി.എസ്. അരുൺ, ആര്യ സുപ്രൻ, പി.ജി. സുപ്രൻ, ജയന്തി സുപ്രൻ എന്നിവർ നിർവഹിച്ചു. പുനത്തിൽ ഇല്ലത്ത് രാകേഷ് നമ്പൂതിരി, രാഹുൽ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ഉൾപ്പെടുത്തി പ്രധാന വാതിലിന്റെ രൂപകല്പന നടത്തിയത് അജി പൊട്ടനാനിക്കിൽ, അരുൺ പീതാംബരൻ കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ്. പി.ആർ. അരുൺകുമാർ, ആർ. മണികണ്ഠൻ, പി.എം. വിനോജ്, പി.കെ. രാജീവ്, പി.ആർ. ദീപു, സനിൽ സാജു, പി.കെ.പ്രകാശ്, അക്കിരാമൻ നമ്പൂതിരി, ഇ. ആർ. സോമൻ, പി.എൻ. ശ്രീജിത്, പി.എൻ. സുരേഷ്, ഗോപു രാജു, അഖിൽ പ്രഭാകരൻ, സാവിത്രി ചിറയ്ക്കാമറ്റം, മിനി പ്രകാശ്, ഗീത ശശി, ആശ സുനിൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡല മഹോത്സവ സമാപനത്തിന്റെ ഭാഗമായി ഭജന, വിശേഷാൽ ദീപാരാധന, തിരുവാതിര കളി, കൈകൊട്ടിക്കളി, പ്രസാദ ഊട്ട് എന്നിവ നടന്നു.