
കൊച്ചി: ഭാരത് മൊബിലിറ്റി ആഗോള എക്‌സ്‌പോയിൽ ആഡംബര വാഹന വിപണിയിൽ മൊബിലിറ്റിയും വൈദ്യുതീകരണവും ആധുനിക സാങ്കേതികവിദ്യയും ലെക്‌സസ് ഇന്ത്യ അവതരിപ്പിക്കും. 'ആഡംബരം വ്യക്തിഗതമാക്കുക' എന്ന ആശയമാണ് ലെക്‌സസ് അവതരിപ്പിക്കുന്നത്.
ലെക്‌സസിന്റെ പുതിയ മോഡലുകളിൽ ഉൾപ്പെടെ നൂതന ഹരിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഡിസൈനിലെ വൈദഗ്ദ്ധ്യം, നവീനത എന്നിവയിൽ ശ്രദ്ധേയമായ ലെക്‌സസ് വൈദ്യുത വാഹനങ്ങളും അവതരിപ്പിക്കും. ഭാരത് മൊബിലിറ്റി ആഗോള എക്‌സ്‌പോ 2025 ൽ, പരിസ്ഥിതി അവബോധമുള്ളതും ആഡംബരവുമായ ഡ്രൈവിംഗ് അനുഭവം സൃഷ്ടിക്കുന്നതിൽ ഊന്നൽ നൽകുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
ഉപഭോക്താക്കളുടെ മാറിയ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ഡിസൈൻ, ആഡംബരത്തിന്റെ പുതുസംവിധാനങ്ങൾ, നവീനത എന്നിവ പ്രതിഫലിപ്പിക്കുന്ന വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്ന് ലെക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തന്മയ് ഭട്ടാചാര്യ പറഞ്ഞു. 'ഒമോട്ടെനാഷി' എന്ന ലെക്‌സസ് ഫിലോസഫിയോട് ചേർന്നുനിന്ന് ഉപഭോക്താക്കളുമായി കൂടുതൽ മികച്ച ബന്ധം നിലനിറുത്താനും പ്രതീക്ഷകൾ നിറവേറ്റാനും കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.