annam

കൊച്ചി: എസ്പാനിയോ മിസിസ് കേരള 2024ൽ അന്നം ജോൺപോളിന് കിരീടം. വിദ്യ എസ്. മേനോൻ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്റ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രൻ തേർഡ് റണ്ണറപ്പുമായി.

വിവാഹിതരായ 27 വനിതകളാണ് ഫൈനലിൽ മത്സരിച്ചത്. കോട്ടയം സ്വദേശിനിയായ അന്നം ജോൺപോൾ രോമാഞ്ചം സിനിമയുടെ സഹനിർമ്മാതാവാണ്. നിർമ്മാതാവ് ജോൺ പോളാണ് ഭർത്താവ്.

വിദ്യ എസ്. മേനോൻ കൊച്ചി സ്വദേശിയും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദധാരിയുമാണ്. അഞ്ജു അന്ന തോമസ് കോട്ടയം സ്വദേശിയാണ്. സിവിൽ എൻജിനിയറിംഗ് പഠിച്ച അഞ്ജു സംരംഭകയാണ്. ഐശ്വര്യ സുരേന്ദ്രൻ എ.ഐ എൻജിനിയറാണ്. അൻവർ എ.ടി. ചടങ്ങിൽ പങ്കെടുത്തു.