കൊച്ചി: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ ആസ്തയുടെ നേതൃത്വത്തിൽ ജനുവരി 11ന് വൈകിട്ട് ആറിന് സെന്റ് തെരേസാസ് കോളേജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ 'ഹംസധ്വനി" നൃത്തനാടകം നടക്കും. 50 വർഷങ്ങളിലായി കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ പ്രമുഖ നർത്തകരുടെ സ്‌നേഹാദരമാണ് ഈ പരിപാടി. ചലച്ചിത്രരംഗത്തെ പ്രമുഖരടക്കം 50 പേർ പങ്കെടുക്കും. പ്രവേശനം പാസ് മൂലം. ഇതിൽനിന്നുള്ള വരുമാനം തെരേസിയൻ കർമലീത്താസഭ വല്ലാർപാടത്ത് പണികഴിപ്പിക്കുന്ന അഗതിമന്ദിരത്തിന് നൽകും. ഫോൺ: 9946922206.