 
തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി കണ്ടമംഗലത്ത് കെ.കെ. പ്രതാപൻ തന്ത്രി (67) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി വൈദികയോഗം കണയന്നൂർ യൂണിയൻ അംഗവും കേന്ദ്രവൈദികയോഗം ആചാര്യസഭാംഗവും താന്ത്രികാചാര്യനും ഗ്രന്ഥകർത്താവുമായിരുന്നു. കുമ്പളങ്ങി ഇല്ലിക്കൽ ക്ഷേത്രത്തിൽ ശാന്തിയായാണ് തുടക്കം. വൈറ്റില പൊന്നുരുന്നി ശ്രീനാരായണീശ്വരക്ഷേത്രം, ചളിക്കവട്ടം ഭുവനേശ്വരി ക്ഷേത്രം, എളങ്കുന്നപ്പുഴ സഹോദരനഗർ സുബ്രഹ്മണ്യ ക്ഷേത്രം, എരൂർ പോട്ടയിൽ ക്ഷേത്രം, എരൂർ കപ്പട്ടിക്കാവ് ഗുരുമഹേശ്വരക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിതൃകർമ്മ സമുച്ചയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. വൈദികരംഗത്ത് 50വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി അവാർഡ് നല്കി ആദരിച്ചിരുന്നു. ഭാര്യ: സുജാത. മക്കൾ: സ്വസ്തിക്, സ്തുതി. മരുമകൾ: രേഷ്മ.