adani

കൊച്ചി: അദാനി പോർട്ടിനായി എട്ട് ടഗ്ഗുകൾ നിർമ്മിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്(യു.സി.എസ്.എൽ) കരാർ ലഭിച്ചു. അദാനി ഗ്രൂപ്പിലെ ഒഷ്യൻ സ്പാർക്കിളാണ് 70 ടൺ ശേഷിയുള്ള ടഗ്ഗുകൾ നിർമ്മിക്കാൻ കരാർ നൽകിയത്.

ഒഷ്യൻ സ്പാർക്കിളിനായി മൂന്ന് ടഗ്ഗുകളുടെ നിർമ്മാണം ഉഡുപ്പിയിൽ പുരോഗമിക്കുകയാണ്.

70 ടൺ ബോൾഡാർഡ് പുൾ ടഗുകൾ 33 മീറ്റർ നീളവും 12.2 മീറ്റർ വീതിയും 4.2 മീറ്റർ ആഴവുമുള്ള കപ്പലുകളാണ്. 1838 കിലോവാട്ട് ശേഷിയുള്ള രണ്ട് പ്രാഥമിക എൻജിനുകളും 2.7 മീറ്റർ പ്രൊപ്പല്ലറുകളും വി റിഗ് ലിമിറ്റഡിൽ നിന്നുള്ള ഡെക്ക് ഉപകരണങ്ങളും ഇവയ്ക്കുണ്ട്. ലോകപ്രശസ്ത ഹാർബർ ടഗ് ഡിസൈൻ കമ്പനിയായ റോബർട്ട് അലൻ ലിമിറ്റഡാണ് രൂപകല്പന നിർവഹിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ കീഴിലാണ് ടഗ്ഗുകൾ നിർമ്മിക്കുക.

'' ഇന്ത്യൻ കപ്പൽ നിർമ്മാണരംഗത്തിന്റെ വികസനത്തിനും ബാറ്ററി ഇലക്ട്രിക് ടഗുകൾ വികസിപ്പിക്കാനും കൊച്ചി ഷിപ്പ്‌യാർഡ് പ്രതിജ്ഞാബന്ധരാണ്.""

മധു . എസ്. നായർ

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ

കൊച്ചി ഷിപ്പ്‌യാർഡ് ലിമിറ്റഡ്