മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തുന്ന ലൈബ്രറിതല വായനാ മത്സരം ഇന്ന് രാവിലെ 10മുതൽ ഉച്ചക്ക് 12വരെ ലൈബ്രറികളിൽ നടക്കും . മൂവാറ്റുപുഴ താലൂക്കിലെ 67 ലൈബ്രറികളിലാണ് വായനാമത്സരം നടക്കുന്നത്. വായനാ മത്സരത്തിനുള്ള ചോദ്യപേപ്പറും ഉത്തര കീയും ലൈബ്രറികളിൽ എത്തിച്ചിട്ടുണ്ട്. വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരുടെ പേരുവിവരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലൈബ്രറി സെക്രട്ടറിമാർ എത്തിക്കണമെന്ന് താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.