വൈപ്പിൻ: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചെറായി ബീച്ച് ടൂറിസം മേളയുടെ ഇന്നലത്തെ ഉദ്ഘാടന പരിപാടികളും കലാപരിപാടികളും റദ്ദാക്കി. തുടർ ദിവസങ്ങളിലെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു.
ഫോക്ക്‌ലോർ ഫെസ്റ്റ് പരിപാടികളായ ഇശൽ ഫെസ്റ്റ് ജനുവരി 11, 12 തിയതികളിലേയ്ക്ക് മാറ്റി. ഇശൽ ഫെസ്റ്റ് എടവനക്കാട് എസ്.എൻ. സേവാസംഘം ഓഡിറ്റോറിയത്തിലും പുതുവത്സരാഘോഷം 12ന് കുഴുപ്പിള്ളി ബീച്ചിലും നടക്കും.