വൈപ്പിൻ: പള്ളിപ്പുറം കടവുങ്കശേരി ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രോത്സവത്തിന് തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ്, മേൽശാന്തി വിജയ് ബോസ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് ഭസ്മക്കളം, പ്രസാദ ഊട്ട്, കരിനാഗയക്ഷിക്കളം, ശ്രാവണ ബാബുവിന്റെ സോപാന സംഗീതം, രാത്രി 7ന് താലം, രാത്രി 9ന് കൈകൊട്ടിക്കളി, കളമെഴുത്തും പാട്ടും. ചുവർചിത്ര കലാകാരൻ വിജയ് ബോസ്, നാടക കലാകാരൻ ഗോപൻ, സാഹിത്യകാരൻ ബാബു മുനമ്പം, സാംസ്‌കാരിക പ്രവർത്തകൻ കെ.എസ്. സലി എന്നിവരെ ആദരിക്കും. 29ന് ഉച്ചക്ക് മുത്തപ്പൻകളം, ബിജു ഭാസ്‌കറിന്റെ കളമെഴുത്തുംപാട്ടും, വൈകീട്ട് തായമ്പക, രാത്രി കൈകൊട്ടിക്കളി.