 
വൈപ്പിൻ: കുഴുപ്പിള്ളി സി.സി.എം.ആർ.ഡി നടത്തിയ വിദ്യാഭ്യാസ അനുമോദന സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ഡോ.എം.കെ. മുകുന്ദൻ, അസി. പബ്‌ളിക് പ്രോസിക്യൂട്ടർ നീബ ഉണ്ണിക്കൃഷ്ണൻ, ശാന്തി മുരളി, പഞ്ചായത്ത് അംഗം ബീന ദേവസി, പി. ഉണ്ണിക്കൃഷ്ണൻ, സൂബേദാർ മേജർ കെ.എസ്. സലി, വി.എസ്. വിഷ്ണുദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.