 
അങ്കമാലി: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം കരസ്ഥമാക്കിയ മഞ്ഞപ്ര മാമ്പിലായിൽ ജെ. ശിവരഞ്ജിനിയെ ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിക്ടോറിയ എന്ന ചിത്രത്തിനാണ് ശിവരഞ്ജിനിക്ക് പുരസ്കാരം ലഭിച്ചത്. ശിവരഞ്ജിനിയുടെ വസതിയിലെത്തിയാണ് ഫോറം ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്. കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ മെമന്റൊ സമ്മാനിച്ചു. കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള , ഷൈബി പാപ്പച്ചൻ, ജോസൺ വി. ആന്റണി, പൗലോസ് കീഴ്ത്തറ, സജി കല്ലറയ്ക്കൽ, വേണുഗോപാൽ നായർ ഐക്കര, ഷീല മനോജ് പള്ളിക്ക, ഡേവീസ് ചൂരമന, ജോയ് അറയ്ക്ക എന്നിവർ സന്നിഹിതരായി. മഞ്ഞപ്ര മാമ്പിലായിൽ പി.കെ. ജനാർദ്ദനൻ നായരുടെയും ഗീതയുടെയും മകളാണ് ബോംബെ ഐ.ഐ.ടിയിൽ സിനിമാ ഗവേഷക വിദ്യാർത്ഥിയായ ശിവരഞ്ജിനി.