കൊച്ചി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗമാണ് അവസാനിച്ചതെന്ന് ക്ലേസിസ് ടെക്‌നോളജീസ് എം.ഡി ആൻഡ് സി.ഇ.ഒ വിനോദ് തരകൻ പറഞ്ഞു. സമാനതകളില്ലാത്ത കാഴ്ചപ്പാടുകളുടെയും സമഗ്രതയുടെയും നേതാവായിരുന്നു അദ്ദേഹം. സങ്കീർണ്ണമായ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ അദ്ദേഹം നേരിട്ടു. അദ്ദേഹത്തിന്റെ വിനയവും വിവേകവും മാനവികതയോടുള്ള പ്രതിബദ്ധയും ഒരിക്കലും മറക്കാനാവില്ലെന്നും വിനോദ് തരകൻ കൂട്ടിച്ചേർത്തു.