peruvaram-temple-
പെരുവാരം മഹാദേവക്ഷേത്രത്തിൽ നടന്ന ലക്ഷദീപവും ശിവവിളക്കും

പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിൽ ത്രിസന്ധ്യയിൽ ചുറ്റുവിളക്കിലും ചെരാതുകളിലും ലക്ഷംദീപം തെളിയിച്ച് ഭക്തർ. മണ്ഡല ആഘോഷ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് ലക്ഷദീപവും ശിവവിളക്കും നടത്തിയത്. മേൽശാന്തി അരുൺ പോറ്റി ശ്രീകോവിലിൽ നിന്ന് പകർന്നുനൽകിയ നെയ് വിളക്ക് ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ, നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, പറവൂർ ജ്യോതിസ് എന്നിവർ ചേർന്ന് ഭദ്രദീപപ്രകാശനം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് ജി. രജീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.ബി. ബിജുശ്രീ, വൈസ് പ്രസിഡന്റ് ജലജാ രവീന്ദ്രൻ, എം.കെ. ആഷിക്, പി. മനു എന്നിവർ സംസാരിച്ചു. തുടർന്ന് വാരസദ്യ വിതരണം നടന്നു.