
പള്ളുരുത്തി: പള്ളുരുത്തി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ പള്ളുരുത്തി അഗതി മന്ദിരത്തിൽ ആഘോഷം സംഘടിപ്പിച്ചു. കൊച്ചി നഗരസഭാ കൗൺസിലറും പള്ളുരുത്തി കാർണിവൽ കമ്മിറ്റി ട്രഷററുമായ സി.എൽ. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. കെ. എ. വേണുഗോപാൽ വെമ്പിള്ളി ഉദ്ഘാനം ചെയ്തു. കൊച്ചി നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, കൗൺസിലർ സി.ആർ. സുധീർ, സി.ആർ. ബിജു, എ.പി. റഷീദ്, കെ. സി. അരുൺകുമാർ, പി.എസ്. വിപിൻ , രാജീവ് പള്ളുരുത്തി, മിഥുൻ പ്രകാശൻ, അഷ്റഫ് ചമയം എന്നിവർ സംസാരിച്ചു.