മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മിനിമോൾ രാജീവ് അദ്ധ്യക്ഷയായി. ചരിത്രകാരൻ മോഹൻദാസ് അനുശോചന പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി തിലക് രാജ്, വാർഡ് മെമ്പർ ശ്രീനി വേണു, ജോയിസ് മുക്കുടം തുടങ്ങിയവർ സംസാരിച്ചു.