
പള്ളുരുത്തി: കുമ്പളങ്ങിയിലെ എല്ലാ ഇടവകകളും ചേർന്ന് നടത്തുന്ന സാന്താ ഫെസ്റ്റ് ഞായറാഴ്ച നടക്കും. സേക്രഡ് ഹാർട്ട് ഇടവകയിൽ നിന്നാരംഭിക്കുന്ന റാലി പഴങ്ങാട് സെന്റ്. ജോർജ് പള്ളി ഗ്രൗണ്ടിൽ സമാപിക്കും. സിനിമാ നടി പൗളി വത്സൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. പപ്പാഞ്ഞി കൂട്ടം, പാരമ്പര്യ വസ്ത്രധാരികൾ, പ്രച്ഛന്ന വേഷധാരികൾ, നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ, തുടങ്ങിയവ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് റാലി പഴങ്ങാട് ഗ്രൗണ്ടിൽ എത്തിചേരുന്നത്. വൈകിട്ട് ആറിന് റാലി. ഫൊറോനയിലെ സെന്റ്. ജോസഫ് സാൻ ജോസ്, സെന്റ് പീറ്റേഴ്സ്, സെന്റ് മാർട്ടിൻ ഡി. പോറസ് തുടങ്ങിയ ഇടവകകളാണ് റാലിക്ക് നേതൃത്വം നൽകുന്നത്.