മൂവാറ്റുപുഴ: പുതിയ നാടക ശൈലി പരിചയപ്പെടുത്തിക്കൊണ്ട് മുച്ചിട്ടു കളിക്കാരന്റെ മകൾ നാടകം ഇന്ന് മൂവാറ്റുപുഴയിൽ അരങ്ങേറും. വൈകിട്ട് 6.30ന് മുനിസിപ്പൽ പാർക്കിൽ (ലതാ പാർക്ക്) നടക്കുന്ന നാടകത്തിന് പ്രവേശനം സൗജന്യമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിക്ക് എൽദോസ് യോഹന്നാനാണ് നാടക ഭാഷ്യം നൽകിയത്. എൻ. അരുൺ സംവിധാനം ചെയ്ത നാടകത്തിൽ സിനിമ, നാടക രംഗത്തെ പ്രമുഖർ അണിനിരക്കുന്നു.